Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Airport.

Ernakulam

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

നെ​ടു​മ്പാ​ശേ​രി : സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. 20 വ​രെ​യാ​ണ് പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ൾ.

വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ​യും ബാ​ഗേ​ജു​ക​ളു​ടെ​യും കാ​ർ​ഗോ ച​ര​ക്കു​ക​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും.

പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മെ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ലാ​ഡ​ർ പോ​യി​ന്‍റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തും. എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. 20 വ​രെ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യേ​ക്കു​ന്ന​തി​നാ​ൽ ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ പ​തി​വി​ലും നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​തു​ണ്ട്.

Latest News

Corehub Up